Email the Author
You can use this page to email ടി ആർ നിഷാദ് about പുതുക്കിയ ബജറ്റ് പ്രസംഗം 2016-2017.
About the Book
8 ജൂലൈ 2016 ന് നിയമസഭയിൽ ഡോ. തോമസ് ഐസക് നടത്തിയ 2016 - 2017 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റ് പ്രഭാഷണത്തിന്റെ അനൗദ്യോഗിക യുണികോഡ് ഇ-ബുക്ക് പതിപ്പ്.
ഔദ്യോഗികമായി ലഭ്യമാക്കിയ പതിപ്പ്, യുണികോഡ് അല്ലാത്തതുകൊണ്ടും, വ്യക്തിപരമായ ഉപയോഗങ്ങൾക്ക് ഒരു ഇ-ബുക്ക് വേണ്ടിയിരുന്നതുകൊണ്ടുമാണ് ഇങ്ങനെ ഒരു പതിപ്പുണ്ടാക്കിയത്.
ഓൺലൈൻ വായനക്ക് https://leanpub.com/kerala-budget-2016/read ഇവിടെ നിന്ന് നേരിട്ടോ, കിൻഡിൽ, കൊബൊ, ആൻഡ്രോയിഡ്, ഐഒസ് ഉപയോഗങ്ങൾക്ക് വേണ്ടി, EPUB, MOBI, PDF (സ്ക്രീനിനു വേണ്ടിയുള്ളത്) രജിസ്റ്റർ ചെയ്ത് ഡൗൺലോഡോ ചെയ്യാം.
ഇപ്പോഴത്തെ പതിപ്പിലെ PDF ൽ ഇംഗ്ലീഷ് അക്ഷരങ്ങൾക്ക് ചില തകരാറുകൾ ഉണ്ട്. ലീൻപബ് അത് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്.സ്വകാര്യ ഉപയോഗത്തിന് തയ്യാറാക്കിയ ഈ പതിപ്പ്, മറ്റാർക്കെങ്കിലുമൊക്കെ പ്രയോജനപ്പെടും എന്ന വിശ്വാസത്തിൽ പങ്കുവയ്ക്കുന്നു. പകർപ്പവകാശ ലംഘനം നടന്നിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാട്ടിയാൽ പിൻവലിച്ചുകൊള്ളാം. ഒട്ടനവധി തിരുത്തുകൾ ഇനിയും വേണ്ടതുണ്ട്, സമയ ലഭ്യതക്കനുസരിച്ച് നന്നാക്കി പുതുക്കുന്നുണ്ട്. പുതുക്കിയ പതിപ്പുകൾ ലഭ്യമാക്കുന്ന മുറക്ക് ലീൻപബ് നിങ്ങളെ മെയിലിൽ അറിയിക്കും.
പുസ്തകത്തിന്റെ മുഴുവൻ ഫയലുകളും https://github.com/nishad/budget-2016/ ഇവിടെയുണ്ട്. ഗിറ്റ് സംവിധാനം പരിചയമുള്ളവർക്ക് തിരുത്തുകൾ പുൾ റിക്വസ്റ്റ് ആയി തരാം. ഗിറ്റ് പരിചയമില്ലെങ്കിൽ https://github.com/nishad/budget-2016/issues ൽ ഖണ്ഢികയുടെ നമ്പർ ഉൾപ്പെടെ തിരുത്ത് തരാം.
About the Editor
വിവര സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യുന്നു.